01 June 2017

തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

തിരുവനന്തപുരംമൃഗശാല -കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നമൃഗശാല. 1857 ലാണ് തിരുവനന്തപുരം മൃഗശാലസ്ഥാപിക്കപ്പെട്ടത് . പക്ഷിമൃഗാദികളെ അതിന്റെ സ്വാഭാവികചുറ്റുപാടിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ അവയുടെ ജീവിതരീതികളെക്കുറിച്ച് മനസ്സിലാക്കാൻ സന്ദർശകർക്ക് അവസരംലഭിക്കുന്നു. തിരുവനന്തപുരംറയിൽവേസ്റ്റേഷനിൽനിന്നും കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിൽനിന്നും ഏകദേശം നാല്കിലോമീറ്റർ അകലെയാണ് മൃഗശാല സ്ഥിതിചെയ്യുന്നത്. ഇതേവളപ്പിൽതന്നെസ്ഥിതിചെയ്യുന്ന അലങ്കാരമത്സ്യപ്രദർശനകേന്ദ്രവും ചരിത്രമ്യൂസിയവും സന്ദർശകരെആകർഷിക്കുന്നു.

50 ഏക്കർവിസ്തൃതിയിലാണ് തിരുവനന്തപുരം മൃഗശാലസ്ഥിതി ചെയ്യുന്നത്. ഇന്ത്യൻവംശജരും വിദേശവംശജരുമായ ഏകദേശം 75 ഓളംജീവജാതികൾ ഇവിടെയുണ്ട്. സിംഹവാലൻകുരങ്ങ്, കരിംകുരങ്ങ്, വരയാട്, കണ്ടാമൃഗം, സിംഹം, കടുവ, വിവിധയിനംമാനുകൾ, സീബ്ര, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമാണ്  ഇവിടത്തെ അന്തേവാസികൾ.
പ്രവേശനം -മൃഗശാലയിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിരിക്കുന്നു. മുതിർന്നവർക്ക് 10 രൂപയാണ്പ്രവേശനഫീസ്. രാവിലെഒൻപത് മണിമുതൽ വൈകിട്ട് 5.15 വരെയാണ്പ്രവേശനസമയം. തിങ്കളാഴ്ചഅവധിയാണ്.

ആക്കുളം -തിരുവനന്തപുരംജില്ലയിലെ ഒരുവിനോദസഞ്ചാരഗ്രാമമാണ് ആക്കുളം. തിരുവനന്തപുരം നഗരത്തിൽനിന്ന് ഏകദേശം 10 കിലോമീറ്റർഅകലെയാണ് ആക്കുളം. വേളികായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്. വേളികായൽ ആക്കുളംകായൽ വഴി കടലിൽ ലയിക്കുന്നു. ഇന്ത്യയുടെതെക്കൻ വ്യോമകമാന്റിന്റെആസ്ഥാനം ആക്കുളത്താണ്.

കനകക്കുന്ന്കൊട്ടാരം -കനകക്കുന്ന്കൊട്ടാരം തിരുവനന്തപുരത്ത്‌ നേപ്പിയർമ്യൂസിയത്തിനരുകിലാണ്‌ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈകൊട്ടാരം വിവിധ കലാസാംസ്കാരികസംഗമങ്ങളുടെ വേദിയാണ്. വിനോദസഞ്ചാരവകുപ്പ് എല്ലാവർഷവും (ഒക്ടോബർ  -മാർച്ച്) ഓൾഇന്ത്യാ ഡാൻസ്ഫെസ്റ്റിവൽ നടത്തുന്നത് ഇവിടെയാണ്. ഈ നൃത്തോത്സവം നടക്കുമ്പോൾ എല്ലാദിവസവും ക്ലാസിക്കൽ ഇന്ത്യൻ ഡാൻസ് പരിപാടികൾ അരങ്ങേറാറുണ്ട്.എല്ലാവർഷവും വിദേശരാഷ്ട്രങ്ങളിൽനിന്നും ധാരാളം വിനോദസഞ്ചാരികൾ കനകക്കുന്ന്കൊട്ടാരം സന്ദർശിക്കാനെത്തുക പതിവാണ്.തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നേപ്പിയർ മ്യൂസിയത്തിൽ നിന്നും ഏകദേശം 800 മീറ്റർ വടക്കു കിഴക്കു ഭാഗത്തായാണ് കനകക്കുന്ന് കൊട്ടാരം സ്ഥിതിചെയ്യുന്നത്. കോളനിവാഴ്ചക്കാലത്ത് നിർമ്മിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള നിർമ്മിതികളിൽ അവശേഷിക്കുന്ന കണ്ണികളിലൊന്നാണ് ഈകൊട്ടാരം. തിരുവിതാംകൂർമഹാരാജാവ്ശ്രീമൂലംതിരുനാളിന്റെ (1885 - 1924) ഭരണകാലത്ത്നിർമ്മിക്കപ്പെട്ട ഈകൊട്ടാരം പിന്നീട് പുതുക്കിപ്പണിയുകയും, കൊട്ടാരം അങ്കണത്തിൽ ടെന്നിസ്കോർട്ട് നിർമ്മിക്കുകയും ചെയ്തു.ഇപ്പോൾ കേരളസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കനകക്കുന്ന്കൊട്ടാരത്തിന്റെ വളപ്പിലാണ് നിശാഗന്ധി ഓപ്പൺഎയർഓഡിറ്റോറിയവും, സൂര്യകാന്തിഓഡിറ്റോറിയവും ഉള്ളത്. തിരുവനന്തപുരം നഗരത്തിലെ കലാസാംസ്കാരിക പരിപാടികൾക്ക് പലപ്പോഴും വേദിയൊരുക്കുന്നത് ഈ ഓഡിറ്റോറിയങ്ങളാണ്. വർഷംതോറും ടൂറിസംവകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധിഫെസ്റ്റിവൽ എന്നുകൂടി അറിയപ്പെടുന്ന പ്രശസ്തമായ ഓൾഇന്ത്യാ ഡാൻസ്ഫെസ്റ്റിവൽ അരങ്ങേറുന്നതും ഇവിടെത്തന്നെ.

നേപ്പിയർമ്യൂസിയം -തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരുസംഗ്രഹാലയമാണ് നേപ്പിയർമ്യൂസിയം. മ്യൂസിയത്തിൽ,ചരിത്രപരമായി പ്രാധാന്യമുള്ള ധാരാളം പൌരാണിക വസ്തുക്കളും, വെങ്കലപ്രതിമകളും, പുരാണആഭരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.കൂടാതെ പുരാതനകാലത്തെ ഒരു വലിയ തേരും, ആനകൊമ്പ്കൊണ്ടുള്ള കൊത്തുപണികളും ഇതിനകത്ത് കാണാം. ഇതിനകത്ത് ശ്രീചിത്രആർട്ഗാലറിയുംസ്ഥിതിചെയ്യുന്നു. ഇവിടെരാജാരവിവർമ്മയുടെയും , നിക്കോളാസ്റോറിച്ചിന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗൾ,തഞ്ചാവൂർവംശകാലത്തെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിന്റെപരിസരത്ത്തന്നെയാണ് തിരുവനന്തപുരംമൃഗശാലയും സ്ഥിതിചെയ്യുന്നത് .

മീന്മുട്ടിവെള്ളച്ചാട്ടം -

തിരുവനന്തപുരത്തുനിന്നും 45 കിലോമീറ്റർദൂരത്തിൽ സ്ഥിതിചെയ്യുന്നു.നെയ്യാർഅണക്കെട്ടിന്റെ പരിസരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടംവരെ വാഹനഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോമീറ്റർനടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ.

വേളി  -വേളികായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദസഞ്ചാരകേന്ദ്രം എന്നനിലയിൽ പ്രശസ്തമാണ്. വേളിടൂറിസ്റ്റ്ഗ്രാമംഇവിടെയാണ്. കടൽ കായലുമായി ഒന്നിച്ചുചേരുന്ന പൊഴി വേളി വിനോദസഞ്ചാരഗ്രാമത്തിന്റെഭാഗമാണ്. ഒരുചെറിയമണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നു. വേളി-ആക്കുളംതടാകവും ഇവിടെയാണ്. ശംഖുമുഖംകടൽത്തീരം വേളിയുടെഅടുത്താണ്. കുട്ടികൾക്കായുള്ള ഒരു പാർക്ക്, ജല-കായികവിനോദങ്ങൾ,ഉല്ലാസപാർക്ക്, വെള്ളത്തിൽപൊങ്ങിക്കിടക്കുന്ന ഭക്ഷണശാല, കടൽത്തീരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽപൊങ്ങിക്കിടക്കുന്നപാലം, മനേഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്. പാർക്കിൽപ്രശസ്തശില്പി കാനായികുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.

പുത്തൻമാളികകൊട്ടാരം -തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്ക്കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണിതീർത്ത ഒരു കൊട്ടാരമാണ് കുതിരമാളിക എന്ന് അറിയപ്പെടുന്ന പുത്തൻമാളികകൊട്ടാരം.
1840 ൽപണിതീർത്ത കുതിരമാളിക കേരളീയവാസ്തുവിദ്യയുടെ തനതായ ഉദാഹരണമാണ്. പ്രത്യേകമായ മേൽക്കൂരകളും, വലിയതൂണുകളുമുള്ള വരാന്തകളും ഇതിന്റെ പ്രത്യേകതയാണ്.
ഇതിന്റെ ഒരുഭാഗംഇപ്പോൾ മ്യൂസിയമായി ഉപയോഗിക്കുന്നു. ഇവിടെ തിരുവിതാംകൂർ രാജവംശത്തിന്റെ ചില പുരാതനവസ്തുക്കൾ പ്രദർശനത്തിനു വച്ചിരിക്കുന്നു .ഇതിന്റെ പ്രധാന അങ്കണം  എല്ലാവർഷവും നടക്കുന്ന  സ്വാതിസംഗീതോത്സവത്തിന്റെ വേദിയാണ്. ഇത് സ്വാതിതിരുനാൾ മഹാരാജാവിന്റെ ഓർമ്മക്കായി എല്ലാവർഷവും നടക്കുന്ന സംഗീതഉത്സവമാണ്.

അരുവിക്കരഅണക്കെട്ട് -തിരുവനന്തപുരംജില്ലയിലെ നെടുമങ്ങാടിനു സമീപമാണ് അരുവിക്കര അണക്കെട്ട് സ്ഥിതിചെയ്യുന്നത്. കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ആർച്ച്ഡാം 1934 ലാണ് പൂർത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.വില്ലിങ്ങ്ടൺ ജലസേചന പദ്ധതിയുടെ ആസ്ഥാനംഅരുവിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവപാർക്ക്' വിനോദസഞ്ചാരികളെആകർഷിക്കുന്നു.

വർക്കലബീച്ച് - വർക്കലയിലെ കടൽതീരമായ പാപനാശംതീരം "ദക്ഷിണകാശി" എന്നാണ് അറിയപ്പെടുന്നത്. തെക്കേഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വർക്കലജനാർദ്ദനസ്വാമിക്ഷേത്രവും ,ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയും ഇവിടെസ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം നഗരത്തിൽനിന്നും 51 കിലോമീറ്റർ വടക്കുമാറിയാണ്‌ വർക്കല സ്ഥിതിചെയ്യുന്നത്‌.കേരളത്തിൽ വളരെയധികം വിദേശവിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. നല്ലനിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാസ്ഥാപനങ്ങളും ഇവിടെയുണ്ട്.

ശംഘുമുഖംബീച്ച് -തിരുവനന്തപുരംനഗരത്തിൽനിന്നും 8 കി.മീഅകലെതിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരുകടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ളട്രാഫിക്പാർക്ക് എന്നിവയാണ്പ്രധാനആകർഷണങ്ങൾ.
നഗരത്തിന്റെതിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്തമണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്നസവാരിക്കാരുടെയും പ്രധാന ആകർഷണകേന്ദ്രമാണ്. “നക്ഷത്രമത്സ്യഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് വിടുത്തെ കടൽത്തീരം. ജലത്തിൽസ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരുവിദ്യാലയവും ഇവിടെയുണ്ട്. പ്രശസ്ത ശില്പിയായ കാനായികുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യകഎ ന്നശില്പംഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയമായ വെട്ടുകാട് പള്ളി ഇവിടെനിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗതചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽനെഹ്രു ഗതാഗത സിഗ്നൽപാർക്ക്’ ഇവിടെയാണ്.

വിഴിഞ്ഞംഗുഹാക്ഷേത്രം -
 തിരുവനന്തപുരംജില്ലയിലെവിഴിഞ്ഞത്തുള്ള, പാറ തുരന്ന് നിർമിച്ച ഒരു അറ മാത്രമുള്ള ക്ഷേത്രമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം. ഇതിനുള്ളിൽ വീണാധാരദക്ഷിണാമൂർത്തിയുടെ പ്രതിമസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുറത്തെഭിത്തിയിൽഒരുവശത്ത് ശിവന്റെയും പാർവ്വതിയുടെയും ശിൽപ്പങ്ങളുണ്ട്. മറുവശത്ത് ശിവന്റെ കിരാതരൂപമാണ് കൊത്തിയിരിക്കുന്നത്.
നഗരഹൃദയത്തിൽനിന്ന് ഏകദേശം 17 കിലോമീറ്റർദൂരെയാണിത്.

പൂവാർ -തിരുവനന്തപുരം ജില്ലയിലെ തീരദേശഗ്രാമമാണ് പൂവാർ. ഈഗ്രാമത്തിലെ മനോഹരമായ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിനു വളരെയടുത്താണ് പൂവാർ. വേലിയേറ്റസമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും പൂവാറിൽഉണ്ട്. ശാന്തവുംപ്രകൃതിരമണീയവുമാണ്പൂവാർ.

കോവളംബീച്ച് -തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള തീരദേശപട്ടണമാണ് കോവളം. കോവളത്തും അതിന് ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമസങ്കേതങ്ങളുമുണ്ട്.വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റർഅകലെയാണ്. വിഴിഞ്ഞംകണ്ടെയ്നർ പദ്ധതിസ്ഥാപിക്കുവാൻഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
വെള്ളായണി ശുദ്ധജലതടാകവും വെള്ളായണി കാർഷിക സർവ്വകലാശാലയും കോവളത്തിന് വളരെ അടുത്താണ്.
കോവളംകടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്തനിറമാണ്. ഇൽമനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനുകാരണം. കോവളത്ത് ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരുചെറിയവിളക്കുമാടം (ലൈറ്റ്ഹൌസ്) ഉണ്ട്.
കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽമാർച്ച് വരെയുള്ള മാസങ്ങളാണ്.
എത്തിച്ചേരാനുളളവഴി -ഏറ്റവുംഅടുത്തുള്ളപ്രധാനനഗരം : തിരുവനന്തപുരംനഗരം (16 കിലോമീറ്റർഅകലെ).

ശ്രീപത്മനാഭസ്വാമിക്ഷേത്രം -തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ്തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാനഗോപുരം സ്ഥിതിചെയ്യുന്നത്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർരാജവംശത്തിന്റെകുലദൈവമാണ്‌. വിഷ്ണുഭക്തനായിരുന്നതിരുവിതാംകൂർ മഹാരാജാവ് ശ്രീഅനിഴംതിരുനാൾ വീരബാലമാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ചു .ഇതിനെയാണ്തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടു. തിരുവനന്തപുരം നഗരത്തിന്റെ ഒത്തമധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അഗസ്ത്യാർകൂടം -പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അഗസ്ത്യാർകൂടം. 1868 mtr (6129 അടി )ആണ് ഉയരം. അഗസ്ത്യമല ബയോ റിസർവ് നിലകൊള്ളുന്ന നെയ്യാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ്. കേരളത്തിൽ തിരുവനന്തപുരം,കൊല്ലംജില്ലകളുടെയും തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയുമായും അതിർത്തി പങ്കിടുന്ന അഗസ്ത്യമല 2000 ത്തോളം വരുന്ന ആയുർവേദ പച്ചമരുന്നുകളുടെ അപൂർവ കലവറയാണ്. കൂടാത ആന, കാട്ടുപോത്ത്, പുലി, കടുവ, കരടി, മ്ലാവ്, മലയണ്ണാൻ, ചെന്നായ തുടങ്ങി നിരവധിയിനം വന്യജീവികൾക്കും, 50 ഓളം ഉരഗങ്ങൾക്കും നൂറുകണക്കിന് ഷഡ്പദങ്ങളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥയാണ് ഈ മലനിരകള്‍. 2016 ജനുവരിയിൽ UNESCO യുടെ പൈതൃകപട്ടികയിൽ പെടുത്തി സംരക്ഷിത വനമേഘലയായ് ഇവിടം  പ്രഖാപിക്കകയുണ്ടായി .അഗസ്ത്യമല കയറാൻ പോകുന്നവര്‍ക്ക് ഒറ്റദിവസംകൊണ്ട് പോകുക എളുപ്പമല്ല . അത്കൊണ്ട്കൊടുംകാടിന്റെ നടുവില്‍ പന്ത്രണ്ടുകിലോമീറ്റര്‍ അപ്പുറം ഒരുബെയ്സ്ക്യാമ്പുണ്ട് . അവിടെ ഒരുദിവസം തങ്ങി പിറ്റേദിവസം അഗസ്ത്യപാറയില്‍ എത്തുകയാണ് സാധാരണ എല്ലാവരുംചെയ്യുന്നത് .അഗസ്ത്യകൂടം കയറാൻ വനംവകുപ്പിന്റെ അനുമതിആവശ്യമാണ്‌. എല്ലാവർഷവുംജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. (ഓൺലൈൻ വഴി) മറ്റൊരുസമയത്തും ഈമലകയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരുദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണീ നിയന്ത്രണം. ഓൺലൈൻരജിസ്ട്രേഷൻ വഴി ,യാത്ര ബുക്ക് ചെയ്യാനാവും.

പൊന്മുടി -ജില്ലയിലെ വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി ,കടൽനിരപ്പിൽനിന്ന് 610 മീറ്റർ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാസമയവും തണുപ്പും മൂടൽമഞ്ഞും ഉള്ളതാണ്.
എത്തിച്ചേരാനുള്ള വഴി :-ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ: തിരുവനന്തപുരംസെണ്ട്രൽ (തമ്പാനൂർ).
തിരുവനന്തപുരംനഗരത്തിൽനിന്ന് സംസ്ഥാനപാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ടപാത)യിൽയാത്രചെയ്യുക. നെടുമങ്ങാട്ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻവാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻവളവുകൾകഴിയുമ്പോൾപൊന്മുടിഎത്തുന്നു.

പ്രിയദർശിനിപ്ലാനെറ്റേറിയം -തിരുവനന്തപുരത്ത് കേരള ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതിചെയ്യുന്ന പ്ലാനറ്റോറിയമാണ് പ്രിയദർശിനി പ്ലാനറ്റോറിയം.തിരുവനന്തപുരത്ത് പി.എം.ജി ജംഗ്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്ലാനിറ്റോറിയംകൂടാതെ ത്രിമാനസിനിമാപ്രദർശനകേന്ദ്രം,ശാസ്ത്രസാങ്കേതിക മ്യൂസിയം,ശാസ്ത്രപാർക്ക്,ലേസർ പ്രദർശനകേന്ദ്രം തുടങ്ങിയവ ഇതിന്റെകൂടെ പ്രവർത്തിക്കുന്നു. ഇത് ജനറൽ പോസ്റ്റ് ഓഫീസിന് സമീപമാണ്.ഇന്ത്യയിലെആദ്യത്തെ Tilted dome, hybrid പ്ലാനറ്റെറിയമാണിത്, സൗത്ത്ഇന്റ്യയിലെ തന്നെഏറ്റവുംവലുത്. 17 മീറ്റർവ്യാസമുള്ളഅർദ്ധഗോളാക്യതിയിലുള്ളസ്ക്രീനും (dome), 2.0K റെസല്യൂഷനുള്ള ഒൻപതോളം ഹൈബ്രിഡ്ഡിജിറ്റൽ പ്രൊജക്റ്ററുകളും, JBL 5.1, 10000 W ശബ്ദവും ചേർന്നൊരുക്കുന്ന ശബ്ദ-ദ്യശ്യവിസ്മയമാണ് ഈ പ്ലാനറ്റേറിയം നമുക്ക് ഒരുക്കിത്തരുന്നത്. ഏതാണ്ട് 200 ഇൽഅധികം ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.കാഴ്ച്ചക്കാരെ ഇരിപ്പിടത്തിൽനിന്നുയർത്തി കാഴ്ച്ചകളുടെ ഇടയിലൂടെകൊണ്ടുപോകുന്ന "immersive 3D technology" യാണിവിടെയുള്ളത്. ഇവിടെ നാം കസേരയിലിരുന്ന് സ്ക്രീനിൽ കാഴ്ച്ച കണുകയല്ല, മറിച്ച് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും, ഗാലക്സികളുടെയും, നെബുലകളുടെയുമൊക്കെ ഇടയിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്, അല്പനേരത്തെക്ക് തലച്ചോറിനെ തെറ്റിദ്ദരിപ്പിച്ച് ഭൗതികലോകവും, സ്ക്രീനിലെ കാഴ്ച്ചകളും തമ്മിലുള്ള അതിർവരമ്പുകൾ മറച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന  സാങ്കേതികവിദ്യ, അനുഭവിച്ച് അറിയുകതന്നെ വേണം. അവ വാക്കുകളാൽ വിശദീകരിക്കാവുന്നതിലുംഅപ്പുറമാണ്. ഏകദേശം 13കോടി രൂപയോളം മുടക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്.ദിവസവും നാല്ഷോകൾ, 10.30, 12.00 (ഇംഗ്ലീഷ് നരേഷൻ) 3.00, 5.00.

പേപ്പാറവന്യജീവിസംരക്ഷണകേന്ദ്രം -തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതിചെയ്യുന്ന പേപ്പാറഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറവന്യജീവിസംരക്ഷണകേന്ദ്രം.
1983 ലാണ്പേപ്പാറഡാം നിലവിൽവരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണമേഖലയായി 1983 ൽതന്നെപ്രഖ്യാപിക്കുകയുണ്ടായ് . ഈഭാഗം ആദ്യം പുതുപ്പിള്ളിയുടെഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും കൊട്ടൂർ റിസർവിന്റെയും വനഭാഗങ്ങൾ ഉൾപ്പെടുന്നു.മൊത്തംവ നപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 മീറ്റർ (330 അടി) മുതൽ 1,717 മീറ്റർ (5,633 അടി) ഉയരമുണ്ട്. ഇതിൽപ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്നകുന്നാണ്. കൂടാതെഅതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരുവർഷത്തെ ശരാശരി ലഭിക്കുന്നമഴ 2,500 മില്ലിമീറ്റർ (8.2 അടി) ആണ്. ഈപ്രദേശം സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരംഉരഗങ്ങളും, 13 തരംഉഭയജീവികളും( amphibians) 27 തരംമത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്. പേപ്പാറ വന്യജീവി സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്തിന്ഏകദേശം 50 കി.മി. വടക്ക്കിഴക്ക് ഭാഗത്തായി തിരുവനന്തപുരം -പൊന്മുടി റോഡിലാണ്.സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം ജനുവരി മുതൽ മാർച്ച് മാസങ്ങളിൽ.

പത്മനാഭപുരംകൊട്ടാരം -തമിഴ്നാട്ടിലെകന്യാകുമാരിജില്ലയിൽതിരുവനന്തപുരം - കന്യാകുമാരിറോഡിൽ തക്കലയിൽനിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാരസമുച്ചയമാണ് പത്മനാഭപുരംകൊട്ടാരം. എ. ഡി. 1592 മുതൽ 1609 വരെതിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മകുലശേഖരപെരുമാളാണ്എ. ഡി. 1601 -ൽ പത്മനാഭപുരം കൊട്ടാര നിർമ്മാണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ തനത് വാസ്തുവിദ്യാ ശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളംവരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നു. തമിഴ്നാട്ടിലെ വല്ലിനദി ,കൊട്ടാരത്തിന്റെസമീപത്തു കൂടി കടന്നുപോകുന്നു.കൊട്ടാരത്തിന്റെ ഭരണകാര്യങ്ങൾ നോക്കിനടത്തുന്നത് കേരളാസർക്കാരിന്റെ പുരാവസ്തുവകുപ്പാണ്. 1741-ൽ കുളച്ചൽ യുദ്ധത്തിനു ശേഷമാണ് മാർത്താണ്ഡവർമ്മ മഹാരാജാവ് ഇന്നുകാണുന്ന രീതിയിൽ കൊട്ടാരംപുതുക്കിപണിതത്
(വിവരങ്ങൾക്ക് കടപ്പാട്)