12 April 2018

ആസിഫ ,മകളേ മാപ്പ്


ഒരാഴ്ച പട്ടിണിക്കിട്ടും മയക്കുമരുന്ന് കൊടുത്തും കൊല്ലാക്കൊല ചെയ്ത് കടിച്ചു കീറിയ ഒരു കുരുന്നു ശരീരത്തിൽ ജീവൻ പോവാൻ നേരത്തും കാമം തീർക്കാൻ ഈ ലോകത്തിലെ ഏറ്റം നികൃഷ്ട ജീവികളായവർക്കെ കഴിയൂ.

അതിലൊരുവനായ ദീപക് കജൂറിയ എന്ന പോലീസുകാരനെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദു തീവ്രവാദികൾ  ദേശീയ പതാകയേന്തി മാർച്ചു നടത്തിയത് .
ഏറ്റവും ഭീകരം, പൂജാരിയുടെ മരുമകന്‍ 500 കിലോമീറ്ററകലെ നിന്ന് അളിയനെ വിളിച്ചുവരുത്തിയതാണ്. പെണ്‍കുട്ടിയെ (വെറും എട്ടുവയസായ പിഞ്ചുകുഞ്ഞാണെന്ന് ഓര്‍ക്കണം) കുറിച്ച് ഫോണില്‍ വിശദീകരിച്ച ശേഷം ‘‘തല്ലി കൊല്ലാൻ പോകുകയാണ്,  അതിനു മുമ്പ് വന്ന് ആസ്വദിക്കടാ...’’ എന്ന് പറഞ്ഞാണ് ക്ഷണിച്ചുവരുത്തിയത്. കോളജ് വിദ്യാര്‍ത്ഥിയായ അവന്‍ ജീവഛവമായ കുരുന്നിന്‍െറ മാംസം ഭക്ഷിക്കാന്‍ 500 കിലോമീറ്റര്‍ താണ്ടിവന്നു. സസ്യഭൂക്കാണ് രാജ്യം ഭരിക്കുന്നത്. ഇറച്ചി തീറ്റക്കാരെ തല്ലിക്കൊല്ലുന്ന രാജ്യമാണ്. പക്ഷേ മനുഷ്യരെ തിന്നാല്‍ കുറ്റമില്ല. കേസെടുക്കാന്‍ പോലും സമ്മതിക്കില്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടി. മനുഷ്യ മാംസം അതും ക്ഷേത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച് കഴിക്കാം. എട്ടുവയസുകാരിയുടെ ജീവഛവത്തിന് മേല്‍ അവസാനം ഒരുവട്ടം കൂടി കാമദാഹം തീര്‍ക്കട്ടെ നിങ്ങള്‍ അങ്ങോട്ട് മാറിനില്‍ക്കൂ എന്ന് പറയുന്ന പൊലീസുകാരനെ നാളെ രാജ്യം പരമവീര ചക്രം നല്‍കി ആദരിച്ചേക്കാം. കുരുന്നിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാത്സംഗം ചെയ്യുകയും മകനും മരുമകനും പൊലീസുകാര്‍ക്കും പങ്കുവെക്കുകയും ചെയ്ത പൂജാരിയെ നാളെ ഏതെങ്കിലും ബി.ജെ.പി ഗവണ്‍മെന്‍റ് കാബിനറ്റ് പദവി നല്‍കി ആദരിച്ചേക്കാം.

അപ്പോഴും ഞാന്‍ ചിന്തിക്കുന്നത്, സംഘ്പരിവാര്‍ ആശയക്കാരായ തീവ്രവാദികളെ കുറിച്ചാണ്.

അവരുടെ മനസില്‍ എന്താവും ഇപ്പോള്‍? കാശ്മീരിലെ ഹിന്ദു ഏകതാമഞ്ചിനെ, ബി.ജെ.പി നേതാക്കളെ പോലെ ആ പിഞ്ചുകുഞ്ഞിനെ അവരും മനസിലിട്ട് അറുകൊല ചെയ്യുകയായിരിക്കുമോ? അവരിലാരും ഒരു എട്ടുവയസുകാരിയുടെ അച്ഛനോ അമ്മയോ ആങ്ങളയോ പെങ്ങളോ ആയിരിക്കില്ലേ ?

No comments:

Post a Comment