എടീ എന്തൊക്കെയുണ്ട് വിശേഷം ? ഇന്നലെ അവധിയൊക്കെ ആഘോഷിച്ചോ ?
ഓ ... എന്തു വിശേഷം ,എന്ത് അവധി .എപ്പോഴും സംഭവിക്കുന്ന പോലെ ദുരന്തം തന്നെ ഇന്നലെയും .അങ്ങേര് കണ്ട ചായക്കടയിലൊക്കെ പോയിരുന്ന് കണ്ണീ കണ്ടവൻമാരോട് വർത്താനോം പറഞ്ഞ് ,കേറി വന്ന് ഉണ്ടാക്കി വെച്ചിരുന്നതൊക്കെ കേറ്റീട്ട് പോയിക്കിടന്നുറങ്ങി ,അത്ര തന്നെ .
ആട്ടെ ,നിനക്കെങ്ങനെയുണ്ടായിരുന്നു ഇന്നലെ ?
എനിക്ക് മറക്കാൻ പറ്റാത്ത സന്തോഷത്തിന്റെ ദിവസമായിരുന്നു .അദ്ദേഹം എന്നെയും കൂട്ടി പുറത്ത് പോയി .ഹോട്ടലിൽ നിന്ന് അടിപൊളി ഭക്ഷണം കഴിച്ചു .എന്നിട്ട് ഞങ്ങൾ മിന്നാമിനുങ്ങുകളെയും നക്ഷത്രങ്ങളെയും കണ്ടു കൊണ്ട് നിലാവിൽ കൈകൾ കോർത്ത് വീടു വരെ നടന്നു .അവിടെ അദ്ദേഹം എല്ലാ റൂമുകളിലും മെഴുകുതിരി കൊളുത്തിവെച്ചു .ജനലുകൾ തുറന്നിട്ട് കാറ്റേറ്റ് കിടന്നുറങ്ങി .
മറ്റൊരിടത്ത് അവരുടെ ഭർത്താക്കൻമാർ കഴിഞ്ഞ ദിവസത്തേ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് .
അളിയാ ,ഇന്നലെ ശരിക്കും എൻജോയ് ചെയ്ത ടാ .ജംഗ്ഷനിലെ ചായക്കടയിൽ നാട്ടുകാരും കൂട്ടുകാരുമൊക്കെയായി ബഹു രസമായിരുന്നു .വീട്ടിൽ ചെന്നപ്പോൾ ഭാര്യ നല്ല ഫുഡ് ഉണ്ടാക്കി വെച്ചിരിക്കുന്നു .തിന്നിട്ട് കിടന്ന് സുഖമായിട്ടുറങ്ങി .
നീയോ ?
ഒന്നും പറയണ്ട .ഒരു മുടിഞ്ഞ ദിവസമായിപ്പോയി ഇന്നലെ .കറണ്ട് ബില്ലടക്കാൻ മറന്ന കാരണം ഫ്യൂസ് അവൻമാര് ഊരി .ആകെ ഇരുട്ടായത് കൊണ്ട് ഭക്ഷണം പുറത്ത് നിന്നാക്കി .മുടിഞ്ഞ തീറ്റി കാരണം ബില്ലടച്ച് കഴിഞ്ഞപ്പം കൈയിലുള്ള പണവും തീർന്നു .പിന്നെ ഇരുട്ടത്ത് വീട് വരെ നടന്നു .അടുത്തുള്ള കടയിൽ നിന്ന് ഒരു കൂട് മെഴുകിതിരിയും വേടിച്ച് കത്തിച്ച് ,കൊതുകുകടിയും കൊണ്ട് കിടക്കേണ്ടി വന്നു .
MORAL: PRESENTATION DOES MATTER… NO MATTER WHAT THE REALITY IS.
No comments:
Post a Comment