പ്രകൃതി സുന്ദരമായ ഒരു സ്ഥലത്തേക്ക് യാത്ര പോകണമെന്നും കുറച്ച് നേരം നടന്ന് അവിടെയൊക്കെ ആസ്വദിക്കണമെന്നും ആഗ്രഹമുണ്ടോ ? അതോടൊപ്പം , നമ്മുടെ ചുറ്റും കാണപ്പെടുന്നതും ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്തതുമായ കുറെ സസ്യങ്ങളെ കുറിച്ച് പഠിക്കാനും കൂടി കഴിഞ്ഞാലോ . ഇതിനെല്ലാം പറ്റിയ സ്ഥലമാണ് പാലോടുള്ള ജവഹർലാൽ നെഹ്രു ട്രോപിക്കൽ ബൊട്ടാണികൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് .
വിരസമായ പണിമുടക്ക് ദിനം വെറുതെയിരുന്ന് മടുത്തപ്പോൾ തോന്നി ഒരു ട്രിപ് പോയാലോ എന്ന് .എന്തായാലും നാളെയാകട്ടെ എന്ന് കരുതി .കാരണം അവിടെയും മുടക്കിയാലോ .രാവിലെ കാപ്പി കുടിയും കഴിഞ്ഞ് ഭാര്യയും മോനുമായി ബൈക്കിൽ കയറി . അഞ്ചൽ നിന്ന് ചിതറ വഴി പാലോട് റോഡിൽ കയറി ഞങ്ങളവിടെത്തി .മറ്റ് റൂട്ടുകളിൽ നിന്ന് വരുന്നവർ പാലോട് നിന്ന് മടത്തറ ഭാഗത്തേക്ക് വരിക .( തിരുവനന്തപുരം -ചെങ്കോട്ട റോഡിൽ)
പശ്ചിമഘട്ട മലനിരകളിൽ ഉൾപെട്ട സഹ്യപർവതത്തിലെ അഗസ്ത്യ വനം ബയോസ് ഫിയർ റിസർവിലെ ഒരു ഭാഗമാണ് അഗസ്ത്യാർകൂടം .ആയിരക്കണക്കിന് സസ്യവിഭാഗങ്ങളാൽ സമൃദ്ധമാണ് ഇവിടം .ഈ സ്ഥലത്താണ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് .ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനം സസ്യ ശേഖരമാണ് ഇവിടെയുള്ളത് .ആയിരത്തിൽ പരം വൃക്ഷയിനങ്ങൾ ,600 ഇനം ഓർക്കിഡുകൾ ,60 ഇനം മുളകൾ ,50 ഇനം ഇഞ്ചി ,നൂറിൽ പരം പന കൾ ,മരുന്നു ചെടികൾ ,സുഗന്ധ ദ്രവ്യങ്ങൾ ,പായലുകൾ അങ്ങനെയങ്ങനെ എന്തെല്ലാം .എല്ലാം കൂടി പറയാൻ പോലും ഓർമ കിട്ടുന്നില്ല .സസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഏഷ്യയിലെ തന്നെ പ്രശസ്തമായ സ്ഥാപനമാണിത് .മുന്നൂറേക്കറിൽ വിശാലമായി കിടക്കുന്ന ഈ പൂന്തോട്ടത്തിനും വച്ചുപിടിപ്പിച്ച വനത്തിനും ഇടയിലൂടെ് ചിറ്റാർ അങ്ങനെ പൊട്ടിച്ചിരിച്ചും കലപില കൂട്ടിയും ഒഴുകുന്നത് കാണാം . ചിറ്റാറിന്റെ തീരത്ത് മതിൽക്കെട്ടും പടിവാതിലും തുളസിത്തറയുമുള്ള ഒരു പഴയ വീട് .ഇവിടെയാണ് ,ഹോർത്തൂസ് മലബാറിക്കസ് തയാറാക്കാൻ ഹെൻറിച്ച് വാൻ റീഡിനെ സഹായിച്ച ഇട്ടി അച്യുതൻ വൈദ്യരുടെ സ്മാരകമുള്ളത് .
രാവിലെ 9 മണി മുതൽ സന്ദർശകർക്ക് പ്രവേശനമുണ്ട് .പൊതു അവധി ദിനമൊഴികെ എല്ലാ ദിവസവും പോകാം .പോകുന്നവർ രാവിലെ തന്നെ പോകുക .ഇല്ലങ്കിൽ എല്ലാ ബ്ലോക്കും കണ്ടു തീർക്കാൻ കഴിയില്ല .ഭക്ഷണം കരുതുന്നത് നന്നായിരിക്കും .പ്രവൃത്തി ദിനത്തിൽ ചെടികളും മറ്റും വാങ്ങുവാനും കഴിയും .ഒരു ഗ്രൂപ്പിന് ഒരു ഗൈഡ് ഉണ്ടാവും .ഞങ്ങൾ ,ഒരു കോളേജിൽ നിന്ന് വന്ന ബോട്ടണി വിദ്യാർത്ഥികളോടൊപ്പമാണ് പോയത് .അവസാനം അവരുടെ ഗ്രൂപ് ഫോട്ടോയും എടുത്ത് കൊടുത്ത് അവിടെ നിന്ന് ഇറങ്ങി .സമയം തീർന്നതിനാൽ ഇനിയും കണ്ടു തീർക്കാൻ കഴിയാതെ പോയ സസ്യങ്ങളെ ഇനിയൊരിക്കലാവാം എന്ന പ്രതീക്ഷയോടെ .

No comments:
Post a Comment