ആൻഡമാൻ യാത്രയുടെ ഓർമക്കുറിപ്പുകൾ
ഭാഗം - 3
സെല്ലുലാർ ജയിൽ :-
ജയിൽ കവാടം കടന്ന് ചെല്ലുന്നത് ,ഒരു ചെറിയ മ്യൂസിയത്തിലേക്കാണ് .
പീഢനോപകരണങ്ങൾ ,വിലങ്ങുകൾ ,ചങ്ങലകൾ ,വസ്ത്രങ്ങൾ തുടങ്ങിയവയാണിവിടെയുള്ളത് .ഇവിടെ നിന്ന് ജയിൽ വളപ്പിലേക്ക് നടന്നു .ഒരു വശത്ത് നീളൻ ഷെഡിൽ തടവുകാരെ പണിയെടുപ്പിച്ചിരുന്ന ചക്കുകൾ. കൈയും കാലും പൂട്ടി മർദിക്കാനുള്ള ഒരു മുക്കാലിയും അടുത്ത് തന്നെയുണ്ട് .രാവിലെയായതു കൊണ്ടാവും അധികം സന്ദർശകരുണ്ടായിരുന്നില്ല. ഉള്ളത് കുറച്ച് വിദേശികളാണ് .സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കോളനികളും അവരുണ്ടാക്കിയ സംവിധാനങ്ങളും കാണാൻ വന്നതാവും.
ജയിലിന്റെ വാതിലിന് മുന്നിൽ അൽപനേരം നിന്നു .എത്രയെത്ര സേനാനികൾ മരണത്തിലേക്ക് നടന്നും വലിഞ്ഞിഴഞ്ഞും കടന്നു പോയ വാതിലാണിത് .ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു .മുന്നിൽ ഒരു ഗോവണിയും ചുറ്റുഭാഗത്തേക്ക് നീണ്ടുപോകുന്ന ജയിലറകളും ഇടനാഴിയും .മുകളിലേക്ക് കയറി .ഫലകങ്ങളിൽ രക്തസാക്ഷികളുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട് .വീണ്ടും മുകളിലേക്ക് കയറി .വല്ലാത്ത മൂകത .മുന്നിലെ ഇടനാഴിയിലൂടെ കുറേ നടന്നു.ഓരോ അറകളും നോക്കിക്കൊണ്ട് .പകുതിയോളം കഴിഞ്ഞ് ഒരു ജയിലറക്കകത്ത് കയറി വാതിൽ ചേർത്തടച്ചു .അകത്ത് നിന്ന് കൈയെത്താത്ത അകലത്തിൽ വെളിയിലെ ഭിത്തിയിലാണ് ലോക്ക് പിടിപ്പിച്ചിരിക്കുന്നത് .കൈയിട്ടിട്ടും കാര്യമില്ല ,ഇതൊന്നും പൊളിക്കാനോ പുറത്ത് ചാടാനോ ചാടിയാൽ തന്നെ രക്ഷപ്പെടാനുമുള്ള യാതൊരു സാധ്യതയുമില്ല .എത്രയോ നിലവിളികളും ഞരക്കങ്ങും മുദ്രാവാക്യങ്ങളും കൊണ്ട് വിറച്ച ജയിലിപ്പോൾ നിശബ്ദമാണ് .
ഒരു കാലത്ത് തടവുകാരുടെ ഞരക്കങ്ങളും നിശ്വാസങ്ങളും കൊണ്ട് ശബ്ദമുഖരിതമായിരുന്ന ഇടം. ഇപ്പോള്‍ ഒരുതരം ശ്മശാന മൂകത. സെല്ലിനകത്തെ കാറ്റിനുപോലും ചോരയുടെ ഗന്ധമുണ്ടെന്ന് തോന്നി . നിശബ്ദതയുടെ ഭീകരത ചിലപ്പോൾ നമ്മെ ഭ്രാന്തു പിടിപ്പിക്കും .ജയിലഴികളിലൂടെ നോക്കിയാൽ മുന്നിലെ കൽഭിത്തിയാണ് കാണുന്നത് .മറ്റൊന്നും കാണാനാവില്ല .പിറകിൽ ഏറ്റവും മുകളിലായി ചെറിയൊരു ജനൽ .ഭിത്തികളിൽ നിറയെ വിവിധ ഭാഷകളിൽ എന്തൊക്കെയോ കോറിയിട്ടിരിക്കുന്നു .തടവുകാരുടെയാവാം സന്ദർശകരുടെയുമാവാം .ഞാൻ കയറി നോക്കിയ മിക്ക ജയിലറകളിലും ഇതുപോലെ എഴുത്തുകൾ കണ്ടു .എന്തായാലും തടവുകാരുടെ വികാരവിചാരങ്ങൾ അവയിലുണ്ടാവുമെന്നെനിക്ക് തോന്നി .ജയിലിന്റെ ഭിത്തിയിൽ ചാരി നിന്ന് സ്വയം ഒരു തടവുകാരനായി സങ്കൽപിച്ചു നോക്കി .ഇനിയൊരിക്കലും എന്റെ നാടോ വീടോ പ്രിയപ്പെട്ടവരെയോ കാണാൻ കഴിയില്ലന്നും അവരൊക്കെ അനേകം കിലോ മീറ്ററുകൾക്കകലെയാണെന്നും ഓർത്തു .അവരന്ന് ഇതൊക്കെ സഹിച്ചത് എന്തിന് വേണ്ടി .പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി .ജയിലിന് വെളിയിലിറങ്ങി ചുറ്റി നടന്നു കണ്ടു .അവസാനം ഒരു ചെറിയ റൂമിന് മുൻപിലെത്തി .മൂന്ന് തൂക്കു കയറുകൾ തൂക്കിയിട്ടിരിക്കുന്നു .ഒരു ലിവറും .ഒറ്റ വലിക്ക് മൂന്ന് ജീവനുകൾ ഇല്ലാതാവും .
ആ ലിവറില്‍ അമര്‍ത്തിയാല്‍ ചവിട്ടി നില്‍ക്കുന്ന പലക നിരങ്ങിമാറും. പിന്നെ ഇരുട്ടാണ്. കട്ടി കൂടിയ ഇരുട്ട്..
തട്ടിനടിയിലേക്ക് പോകാനുള്ള സ്‌റ്റെപ്പുകൾ വഴി ഞാനിറങ്ങിച്ചെന്നു .എത്രയെത്ര ആത്മാക്കളാവും അപ്പോഴവിടെ നമ്മുടെയീ സ്വാതന്ത്ര്യം കണ്ട് സന്തോഷിച്ചിട്ടുണ്ടാവുക .
തിരിച്ചിറങ്ങുമ്പോൾ നാമോർക്കുക ഒന്നു മാത്രമാണ് .നമ്മളിന്നനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ വില നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവുമായിരുന്നു എന്ന് .അത് തല്ലിക്കെടുത്താൻ നാമാരെയും അനുവദിക്കരുത് എന്ന് .
ഉച്ചക്ക് ഞങ്ങൾ ബജാർ വഴി നടന്ന് ചാത്തം ഐലന്റിലെത്തി .ബോട്ട് വരാൻ ഇനിയും സമയമുള്ളതിനാൽ മില്ല് കാണാൻ കയറി .വിവിധയിനം തടികൾ ( Padauk, Gurjan, Marble wood, Satin wood )
സൂക്ഷിച്ചിട്ടുള്ള ഒരു സ്റ്റോർ ഉണ്ട് ഇവിടെ.ആദ്യത്തെ കപ്പൽ തുറമുഖം ചാത്തം ദ്വീപിലായിരുന്നു .ഇപ്പോൾ രണ്ടാമത്തെ വലിയ വാർഫും ഇതു തന്നെ .ഇതിനടുത്ത് തന്നെ ഒരു മെമ്മോറിയലുണ്ട്, ചാത്തം മെമ്മോറിയൽ .1857ലെ സമരത്തിൽ പിടിക്കപ്പെട്ട തടവുകാരുടെ ആദ്യ ബാച്ചിനെ (200 പേർ) ഇവിടെയാണ് എത്തിച്ചത് .അതിൽ ചിലർ ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയും ,എന്നാൽ അതിന് കഴിയുന്നതിന് മുൻപ് വീണ്ടും പിടികൂടപ്പെടുകയും, ഒറ്റ ദിവസം തന്നെ 86 പേരെ സൂപ്രണ്ടായിരുന്ന ജെ.പി വാക്കർ എന്ന നരാധമൻ തൂക്കിലേറ്റുകയും ചെയ്തു .ഇവരുടെ ഓർമക്കായാണ് ഈ സ്മാരകം .
കൂടുതൽ ചരിത്ര കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടാവും എന്നതിനാൽ അധികം എഴുതി നിങ്ങളെ ബോറടിപ്പിക്കുന്നില്ല .
വീട്ടിലെത്തിയ ഞങ്ങളെ വരവേറ്റത് രണ്ട് അതിഥികളാണ് .ഗുട്ടുവും ഷെറിയും .മാമായുടെ മകൻ യൂസുഫിന്റെ അളിയൻമാർ .പിന്നീടുള്ള എന്റെ യാത്രകളിലെ സന്തത സഹചാരികൾ .അധികം പുറത്ത് പോകാൻ സ്വാതന്ത്ര്യമില്ലാതിരുന്ന അവർക്ക് കിട്ടിയ സുവർണ്ണാവസരമായിരുന്നു ഞാൻ .അവരുടെ വീട് തുഷ്നാബാദ് എന്ന സ്ഥലത്തായിരുന്നു .മിനി ബസിലാണ് അങ്ങോട്ട് പോകുന്നത് .ജനവാസമില്ലാത്ത പ്രദേശങ്ങളിലൂടെ ,വനത്തിലൂടെയൊക്കെയാണ് യാത്ര .
ചില ദിവസങ്ങളിൽ ഞങ്ങൾ വനത്തിലുള്ളിലേക്ക് കയറിപ്പോകും .കൂടെ അവരുടെ കൂട്ടുകാരും കൂടും. ഒഴുക്കില്ലാത്ത തോട്ടിൽ കിടന്ന് തണുത്ത് വിറക്കുവോളം കുളിക്കും .വനവിഭങ്ങൾ തേടിക്കണ്ടുപിടിച്ച് അവരെനിക്ക് കൊണ്ട് തരും .തേൻതു, കട്ടാഫൽ തുടങ്ങി പേരുപോലുമറിയാത്ത കുറേ പഴവർഗങ്ങൾ .വാൽനട്ട് പോലെയൊരു കായ് പെറുക്കിക്കൊണ്ട് വന്ന് വറുത്ത് തിന്നും .ചിലപ്പോൾ തേനും കിട്ടും .അവരുടെ പറമ്പിൽ നിറയെ തെങ്ങുകളാണ് .നാട്ടിൽ വെച്ച് തന്നെ കരിക്ക് മോഷ്ടിക്കാൻ (ഞങ്ങളുടെ തന്നെ)തെങ്ങിൽ കയറി പഠിച്ചത് കൊണ്ട് തോന്നുമ്പോഴൊക്കെ കരിക്കുകൾ വെട്ടിയിട്ട് കുടിച്ചു .
വൺഡേ ട്രിപ് പ്ലാൻ ചെയ്ത് ബജാറിൽ നിന്ന് ബസിൽ മായാബന്ദർ എന്ന സ്ഥലത്തേക്ക് പോയത് ഒരനുഭവമായിരുന്നു .മൂന്നാല് ഫെറികളിൽ കയറിയാണ് ബസും ഞങ്ങളും അവിടെയെത്തിയത് .കടൽ തീരങ്ങളിലൂടെയും കാട്ടിലൂടെയും കടലിലൂടെയുമൊക്കെയായിരുന്നു ആ യാത്ര .
ബരാട്ടംഗ് ദ്വീപിലേക്ക് നിലമ്പൂര്‍ ജട്ടിവഴിയാണ് പോകുന്നത് ! ആന്‍ഡമാനില്‍ കേരളത്തിലെ പല സ്ഥലപ്പേരുകളും ഉണ്ട്. നമ്മളോട് വലുതായി ചങ്ങാത്തം കൂടാത്ത ജർവ വര്‍ഗ്ഗക്കാരെ നമുക്കീ യാത്രയിൽ കാണാൻ കഴിയും . ഇവിടെ ക്യാമറക്ക് കര്‍ശന വിലക്കാണ് .ഫോട്ടോ എടുക്കാൻ അനുവദിക്കില്ല .ഇവർ താമസിക്കുന്ന ഭാഗങ്ങളിൽ വാഹനം നിർത്താനൊ പുറത്തിറത്താനോ അനുവാദമില്ല. ചുണ്ണാമ്പ് കല്ല് ഗുഹകളും(limestone cave) mud volcano യും ഇവിടുത്തെ പ്രത്യേകതയാണ് .ഇതിനടുത്തായാണ് പാരറ്റ് ദ്വീപ് .പേരു പോലെ തന്നെ തത്തകളുടെ മാത്രം ദ്വീപാണിത് .ആയിരക്കണക്കിന് തത്തകൾ വൈകിട്ട് ഇവിടെ അന്തിയുറങ്ങാനെത്തും രാവിലെ പോകുകയും ചെയ്യും .വൈകിട്ടാണ് അങ്ങോട്ട് ബോട്ടുള്ളത് ,തിരിച്ചെത്തുമ്പോൾ രാത്രിയാവും .വീട്ടിലേക്കുള്ള ബോട്ടും മിസ്സാവുമെന്നതിനാൽ ഇവിടെ പോകാൻ പറ്റിയില്ല .
ജർവകളെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക് ഇവിടുത്തെ ആദിമവാസികളെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകാം .
ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവർ ഭീകരരും കൊലയാളികളുമാണെന്നാണ് പ്രശസ്തി. ആൻഡമാൻ തീരത്തെത്തുന്ന കപ്പൽ യാത്രക്കാരെ കൊലപ്പെടുത്തുന്നതു കൊണ്ടോ, അപരിചിതരോട് സംശയപൂർവം പെരുമാറുന്നതുകൊണ്ടോ ആവാം ഇങ്ങനെ കരുതപ്പെടുന്നത്. ആദ്യകാലത്തെ മലയ് അടിമക്കച്ചവടക്കാരോട് പുലർത്തിയിരുന്ന അസഹിഷ്ണുത മൂലമായിരിക്കണം ഇവരുടെ പെരുമാറ്റം ഇത്തരത്തിൽ രൂപവത്കരിക്കപ്പെട്ടത്.
ഇവിടുത്തെ ആദിവാസികളെ പ്രധാനമായും രണ്ടു വംശത്തിൽ പെടുത്താം,(1)നിഗ്രിറ്റോ വംശജരും (2) മംഗളോയിഡ് വംശജരും,നീഗ്രോ വംശജരെ പോലെയുള്ളവരാണ് നിഗ്രിറ്റോ, മംഗളോയിഡ് പാരമ്പര്യമുള്ളവരാണ് മറ്റുള്ളവർ. അദിവാസികളിൽ ആൻഡമാനീസുകൾ, ഓംഗികൾ, ജർവകൾ, സെന്റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു. നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ് വംശജരാണ്.ആൻഡമാനീസുകൾ ആയിരുന്നു ദ്വീപുകളുടെ യഥാർത്ഥ അധിപർ, മറ്റു ജനവിഭാഗങ്ങളുമായി യാതൊരു സമ്പർക്കവുമില്ലാത്ത ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. വേട്ടയാടലായിരുന്നു മുഖ്യതൊഴിൽ, ഓരോ ചെറുസംഘങ്ങൾക്കും വേട്ടയാടാൻ അവരുടെ പ്രദേശങ്ങളുണ്ടായിരുന്നു. പകർച്ചവ്യാധികളാണ് ആൻഡമാനീസുകളെ കൊന്നൊടുക്കിയത്. ഇന്ന് അവശേഷിക്കുന്നവരെ സ്ട്രൈറ്റ് ദ്വീപിൽ ഒരു കോളനി ഉണ്ടാക്കി പാർപ്പിച്ചിരിക്കുന്നു. ദക്ഷിണ മധ്യ ആന്തമാൻ ദ്വീപുകളുൽ വസിക്കുന്ന ജർവകളും സെന്റിനൽ ദ്വീപിൽ വസിക്കുന്ന സെന്റിലിനീസുകളും ഇന്നും ശിലായുഗ വാസികളാണ് ഇവരെ മുഖ്യധാരയും ആയി ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒരു കാലത്ത് ജർവകൾ ധാരാളമായി പോർട്ട് ബ്ലയറിൽ ഉണ്ടായിരുന്നു, എന്നാൽ കുടിയേറ്റം വർദ്ധിക്കുംതോറും ഇവർ കൂടുതൽ വനത്തിനുള്ളിലേക്ക് പിന്മാറി.മറ്റുള്ളവരോട് ഒടുങ്ങാത്ത പക ഇവർ പുലർത്തുന്നു. തരം കിട്ടിയാൽ ആക്രമിക്കുകയും ചെയ്യും.
അരോഗ്യദൃഢഗാത്രരാണിവർ . ആഫ്രിക്കയിലെ നീഗ്രൊ വംശജരെ പോലെ തനി കറുപ്പു നിറക്കാർ, ചുരുണ്ടമുടി, ബലിഷ്ഠമായ കൈകാൽ, ശക്തിയേറിയ വലിയ പല്ലുകൾ, നാലുമുതൽ അഞ്ചടി വരെ ഉയരം, വയറിനു മുകളിൽ മരച്ചീളുകൾ കൊണ്ടുണ്ടാക്കിയ ഒരുകവചം ഉണ്ട്. ഇതിലാണ് ആയുധങ്ങൾ സൂക്ഷിക്കുന്നത്. വാഴയിലകൊണ്ടും കവുങ്ങിൻ നാരു കൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങളും ധരിക്കാറുണ്ട്. ഭക്ഷണം പക്ഷിമൃഗാദികളും കടലിൽ നിന്നു പിടിക്കുന്ന മത്സ്യവും കാട്ടുകനികളും ആണ്. എവിടെ ഇരുമ്പ് കണ്ടാലും കൈക്കലാക്കും, അതു കൊണ്ട് അമ്പുകളുണ്ടാക്കും.സെന്റിലിനീസുകൾ ഇന്നും ആർക്കും പിടി കൊടുത്തിട്ടില്ല. തികഞ്ഞ ഏകാന്ത വാസത്തിലാണിവർ, പുറമേയുള്ളവർക്ക് ഇവരെക്കുറിച്ച് ഒന്നും തന്നെ അറിയില്ല.
ലിറ്റിൽ ആൻഡമാനിലെ ആദിവാസികളാണ് ഓംഗേകൾ. വേട്ടയാടലും അമ്പും വില്ലും ഉപയോഗിച്ചുള്ള മീൻപിടുത്തവും ആണ് ഇവരുടെ തൊഴിൽ. ഇന്ന് നാഗരിക മനുഷ്യരുമായി ഇടചേർന്ന് ജീവിക്കുന്നു. ദ്വീപുകളുടെ ഭരണസംവിധാനമായ പ്രദേശ് കൌൺസിലിൽ ഓംഗേകളുടെ പ്രതിനിധിയും ഉണ്ട്.
ആൻഡമാൻ ദ്വീപുകളിലെ തെക്കേയറ്റത്തെ ദ്വീപായ ലിറ്റിൽ ആൻഡമാൻ ദ്വീപിൽ അധിവസിക്കുന്ന ആദിവാസിവർഗ്ഗമാണ് ഓങ്കി .പൊതുവേ ഓങ്കികൾ വളരെ ഉയരം കുറഞ്ഞവരാണ്. ഒരു കോണകം മാത്രമുടുക്കുന്ന പുരുഷന്മാർ മരത്തൊലികൊണ്ടുള്ള ഒരു അരപ്പട്ട ഇതിനോടൊപ്പം ധരിക്കുന്നു. ഇത് ആയുധങ്ങൾ കൊണ്ടുനടക്കാനും അവരെ സഹായിക്കുന്നു. സ്ത്രീകൾ ഇലകൊണ്ടുള്ള പാവാടയാണ് ധരിക്കുന്നത്..ഓങ്കേ സ്ത്രീകൾ, ചുവപ്പും വെളുപ്പും നിറമുള്ള കളിമണ്ണ് കുഴമ്പ് ഉപയോഗിച്ച് തങ്ങളുടേയും പുരുഷന്മാരുടേയും തലയിലും ദേഹത്തും ചിത്രങ്ങൾ വരക്കുന്നു. ഓങ്കേകളിലെ ഓരോ കൂട്ടവും ഏതാണ്ട് പന്ത്രണ്ടോളം കുടുംബങ്ങൾ അടങ്ങിയതായിരിക്കും. ഓരോ കൂട്ടത്തിനും നായാട്ടിനും മീൻ പിടുത്തത്തിനും പരസ്പരം അംഗീകരിച്ച മേഖലകൾ ഉണ്ടാകും.കമ്പുകളും ഇലകളും കൊണ്ടുണ്ടാക്കിയ ഒരു വലിയ കുടിൽ ഇവരുടെ ഓരോ ഗ്രാമത്തിലുമുണ്ടാകും. ഈകുടിലിലാണ് ഒരു കൂട്ടത്തിലെ എല്ലാവരും ഒരുമിച്ച് പാർക്കുന്നത്. കുടിലിന്റെ ചില ഭാഗങ്ങൾ ഓരോ കുടുംബങ്ങൾക്കുമായി വിഭജിച്ചിട്ടുണ്ടാകും.തങ്ങൾക്ക് കിട്ടുന്ന എന്തും ഓങ്കേകൾ ഭക്ഷണമാക്കുന്നു. കടലിൽ നിന്നും വലിയ ആമകളേയും മത്സ്യങ്ങളേയും കാട്ടിൽ നിന്ന് കാട്ടുപന്നികളേയും പക്ഷികളേയും ഇവർ
കുന്തമോ അമ്പോ ഉപയോഗിച്ച് പിടിക്കും.
ഇതിനു പുറമേ കാട്ടിൽ നിന്ന് തേനും ശേഖരിക്കുന്നു. അമ്പുകളുടെ അഗ്രം നിർമ്മിക്കുന്നതിനായുള്ള ലോഹക്കഷണങ്ങൾ, മുൻപ് കപ്പലപകടങ്ങൾ വഴി ലഭിച്ചവയാണ്.നിക്കോബാർ ദ്വീപുകളുടെ തെക്കെ അറ്റത്ത് ഗ്രേറ്റ് നിക്കോബാരിൽ വസിക്കുന്ന ഷോംബനുകളും മുഖ്യധാരയിലേക്കെത്താൻ വിമുഖത കാണിക്കുന്നവരാണ്. വേട്ടയാടി കിട്ടുന്നത് കഴിച്ച് ഇവർ ഇന്നും വനാന്തരങ്ങളിൽ കഴിയുന്നു. സർക്കാർ ഇവർക്കായി ഡോക്ടർമാരെയും സാമൂഹ്യപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്. മറ്റ് ആദിവാസികളെ പോലെ തന്നെ നാളെയെ കുറിച്ചുള്ള ചിന്ത ഇവർക്കുമില്ല.(വിവരങ്ങൾക്ക് കടപ്പാട്)
ഞങ്ങൾ പോയ ചില സ്ഥലങ്ങളിൽ ,ഫാമിലി ട്രിപ്പ് പ്ലാൻ ചെയ്തപ്പോൾ ഒരിക്കൽ കൂടി പോകാൻ പറ്റി .അതിലൊന്നാണ് ബ്രിട്ടീഷുകാരുടെ ആസ്ഥാനമായിരുന്ന റോസ് ഐലന്റ് .അവിടത്തെ വിശേഷങ്ങളും ബ്രിട്ടീഷുകാർ തന്നെ സെല്ലുലാർ ജയിലിൽ തടവുകാരാവുകയും അടിമപ്പണി ചെയ്യേണ്ടി വരികയും ചെയ്ത ചരിത്രവും അടുത്ത ഭാഗത്തിൽ എഴുതാം

No comments:
Post a Comment