ഇന്ന് കടയിലേക്ക് ഒരു ചെറുപ്പക്കാരൻ പാകിസ്താനി കയറി വന്ന് സലാം പറഞ്ഞു .എന്നിട്ട് എന്നോട് ഹിന്ദിയാണോ പാകിസ്താനി യാണോന്ന് ഒരു ചോദ്യം .ലേഷ് (എന്താ)എന്ന് ഞാൻ. ഉർദു മാലൂം?
നഹീ മാലും.
ഹിന്ദീ ?
നഹീ .
അപ്പോൾ അവൻ ഹിന്ദിയും അറബിയും കുറച്ച് ഇംഗ്ലീഷും ചേർത്ത് പറയാൻ തുടങ്ങി .പറഞ്ഞതിന്റെ ചുരുക്കം ഇതാണ്- "അവന് ക്യാൻസറാണ് സഹായിക്കണം .തലയിൽ തൊട്ട് കാണിക്കുന്നുമുണ്ട് .ഞാൻ ചോദിച്ചു .എന്ത് ക്യാൻസർ? ബ്ലഡ് ക്യാൻസർ ഭായീ. അതിന് നീയെന്തിനാ തലയിൽ തൊട്ട് കാണിക്കുന്നത് ? നിന്റെ കയ്യിലെ കീസിലെന്താണ് ? ക്യാൻസറിന്റെ x - Ray .ക്യാൻസറിന്റെ എക്സ്റെയോ ?ഇവനെ കണ്ടപ്പോഴെ ഒരു വശപ്പെശക് എനിക്ക് തോന്നി .ശരി കാണിക്ക് .കീസിൽ ചുരുട്ടി വച്ചിരുന്ന തലയോട്ടിയുടെ X - Ray എന്നെ കാണിച്ചു .ഞാനൊന്നു ചിരിച്ചു .അവനൊന്നു വിളറി .നിനക്കറിയാമോ ക്യാൻസർ എന്താണെന്ന് .അള്ളാഹു മാലും. അള്ളാഹുവിന് മാത്രമല്ല ,ഹറാമീ എനിക്കും അറിയാം .മേലാൽ ഈ സൂക്കിൽ നിന്നെ കണ്ടു പോകരുത് .കണ്ടാൽ നീ പോലീസിന്റ വണ്ടിയിൽ ഇരിക്കും .യാ അള്ളാ ഇൻകില ബർറ (ഇറങ്ങിപ്പോടാ ) അവൻ ചാടി വെളിയിലിറങ്ങി. ഞാനും .സൂക്കിന്റെ അങ്ങേത്തല വരെ എന്നെ തിരിഞ്ഞ് നോക്കി അവൻ നടന്നു.പിന്നെ ഒരു കടയിലും അവൻ തെണ്ടാൻ കയറിയില്ല .മുൻപൊരു പച്ച ,മൊബൈൽ കമ്പനിയിൽ നിന്ന് ഒരു ലക്ഷം റിയാൽ സമ്മാനം തരാൻ എന്നെ വിളിച്ചതാ അതില് നമ്മള് വീണില്ല .അങ്ങനത്തെ നമ്മളോടാ ഇവന്റയൊക്കെ ഉടായിപ്പ് .മലയാളിയോടാ പച്ചയുടെ കളി .
05 January 2017
പച്ചയുടെ തട്ടിപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment